ad
Deshabhimani

മദ്യപാനത്തിനിടയിലുണ്ടായ തർക്കം; എറണാകുളത്ത് യുവാവിനെ ഫ്രൈ പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime murder

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 20, 2026, 06:15 PM | 1 min read

എറണാകുളം: പച്ചാളത്ത് മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ടു. പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തായ സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രാത്രി പച്ചാളം എസ് ആർ എം റോഡിന് സമീപമുള്ള സിനോഷിന്റെ വീടിന്റെ ടെറസ്സിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു.


തുടർന്ന് ഇവർക്കിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫ്രൈ പാൻ കൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പുലർച്ചെ ഈ വീട്ടിലെ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.


തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ വീടിന് പരിസരത്ത് നിന്ന് തന്നെ സിനോഷിനെ പിടികൂടി. മരിച്ച ആൽ ജൂഡും പ്രതി സിനോഷും സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവരാണെന്ന് വാർഡ് കൗൺസിലർ ആൽബർട്ട് വ്യക്തമാക്കി. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home