മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റർ യാത്രക്കെതിരെ പോസ്റ്റ്; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കേരളം മഴക്കെടുതിയിൽ വലയുമ്പോൾ സർക്കാരിന്റെ വാടക ഹെലികോപ്‌റ്ററിൽ കൊച്ചിയിലേക്ക് പറന്നത് മുഖ്യമന്ത്രി വി ഡി സതീശനെതിരെ സമൂഹമാധ്യമത്തിൽ കുറിപ്പിട്ട യുവാവ് അറസ്റ്റില്‍. ബേപ്പൂർ കക്കാടത്ത് നിധിൻ(37)നെയാണ് കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ വാർത്താസമ്മേളനത്തിൽ ആവർത്തിച്ച് ചോദിച്ചിട്ടും നിക്ഷേപകർ ആരെന്നോ, എന്തിനായിരുന്നു കൂടിക്കാഴ്‌ചയെന്നോ വെളിപ്പെടുത്തിയില്ല. ഇതോടെ, രഹസ്യചർച്ച സംശയ നിഴലിലായി. 'നിധിൻ കക്കാടത്ത്' എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരേ മീഞ്ചന്ത സ്വദേശിയായ കെ രാജീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുസമൂഹത്തിൽ കലഹം ഉണ്ടാക്കണമെന്നും പൊതുസമാധാനം തകർക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റിട്ടുവെന്നാണ് നിധിനെതിരേയുള്ള കേസ്. ഭാരതീയ ന്യായ സംഹിത പ്രകാരം 192, 356(2) വകുപ്പുകളും കേരള പൊലിസ് ആക്ട് പ്രകാരം 120(0) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.










0 comments