വർക്കലയിൽ തിരയിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

കാപ്പിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയപ്പോൾ
വർക്കല: കാപ്പിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്.
ഞായർ രാവിലെ 9 മണിയോടെ കാപ്പിൽ ബീച്ചിന് 300 മീറ്റർ അകലെയാണ് സംഭവം. കുളിക്കുന്നതിനിടെ പെട്ടെന്നുണ്ടായ അടിയൊഴുക്കിൽപ്പെട്ട് പ്രശാന്ത് മുങ്ങിതാഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ലൈഫ് ഗാർഡുകളായ വിനയൻ, ജയകൃഷ്ണൻ, തൊട്ടടുത്ത് ബീച്ചിലുണ്ടായിരുന്ന അൽ സമീർ എന്നിവർ ചേർന്ന് വളരെ സാഹസികമായി പ്രശാന്തിനെ രക്ഷപ്പെടുത്തുകയും പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു.
0 comments