print edition പാമ്പിനെ കീശയിലിട്ട് യുവാവിന്റെ പ്രകടനം

പ്രതീകാത്മക ചിത്രം
എടവണ്ണ: പാമ്പിനെ പാന്റിന്റെ കീശയിലിട്ട് നഗരത്തില്‍ യുവാവിന്റെ പ്രകടനം. എടവണ്ണ ഒതായി ടൗണില്‍ വ്യാഴം വൈകിട്ടാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളിയായ ഇരുപതുകാരനാണ് പാമ്പിനെയും കീശയിലിട്ട് അങ്ങാടിയിലെത്തിയത്. കടയില്‍നിന്ന് ചായ കുടിക്കുന്നതിനിടെ ഇയാള്‍ ഇടയ്ക്കിടെ പാമ്പിനെ പുറത്തെടുത്ത് നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു. ഇതിനിടെ രണ്ടുതവണ കടിയേറ്റ ഇയാൾ പാടുകള്‍ നാട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു.
ഒടുവില്‍ അബദ്ധം മനസ്സിലായ യുവാവ് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് പാമ്പിനെ ഉപേക്ഷിച്ചു. അല്‍പ്പനേരത്തിനകം ചത്ത പാമ്പിനെ കവറിലാക്കിയശേഷം നാട്ടുകാർ യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യൻ മണ്ണൂലി (ഇരുതല മണ്ണൂലി) എന്നറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ യുവാവിനെ പറഞ്ഞുവിട്ടു. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ സംശയം.










0 comments