ad
Deshabhimani

കൊല്ലത്ത് യുവാവ് വീട്ടില്‍ മരിച്ച നിലയില്‍

found died

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 02, 2026, 10:44 AM | 1 min read

കൊല്ലം : കൊട്ടിയത്ത് തനിച്ചു താമസിക്കുന്ന യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മയ്യനാട് എസ്എസ് സദനിൽ പരേതരായ ആർ സുരേന്ദ്രന്റെയും ശോഭനയുടെയും മകൻ ഷിനുചന്ദ്ര (38)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളി രാത്രിയാണ് മരണവിവരം നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. രണ്ടുദിവസമായി യുവാവിനെ പുറത്ത് കാണാത്തതിനാൽ അയൽവാസികൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.


വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറിയിൽ ലൈറ്റും ഉണ്ടായിരുന്നു. സംശയത്തെ തുടർന്ന് ഇരവിപുരം പൊലീസിൽ അറിയിച്ചു. പിന്നീട് ബന്ധുക്കളും നാട്ടുകാരും പൊലീസിന്റെ സാന്നിധ്യത്തിൽ കതക് ചവിട്ടിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു. ഷിനുചന്ദ്രന് അപസ്മാരം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നടപടികൾക്കുശേഷം സംസ്‌കാരം നടത്തി. സഹോദരങ്ങൾ: അനുചന്ദ്രൻ (സീനിയർ സിവിൽ പൊലീസ് ഓഫീസർ, വലിയമല പൊലീസ് സ്‌റ്റേഷൻ), മനുചന്ദ്രൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home