കാക്കനാട് അത്താണിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

കാക്കനാട്: കാക്കനാട് അത്താണിയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. അത്താണി മാച്ചോട്ടിൽ വീട്ടിൽ നൗഷാദ് ഉമ്മർ (44) ആണ് മരിച്ചത്. വീടിനോട് ചേർന്നു കുഴൽ കിണർ പണി നടക്കുന്ന ഭാഗത്ത് ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെസമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോൾ കോച്ചാണ് നൗഷാദ് .











0 comments