ad
Deshabhimani

ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു

Young Man Drowns.jpg
വെബ് ഡെസ്ക്

Published on Jan 11, 2026, 07:56 PM | 1 min read

വടക്കഞ്ചേരി: മംഗലംഡാം ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അത്തിക്കൽ വീട്ടിൽ അക്മൽ (17) ആണ് മരിച്ചത്. ഞായർ രാവിലെ എട്ടോടെ തപ്പിലിക്കയം വെള്ളക്കെട്ടിലാണ് അപകടം. വെള്ളക്കെട്ടിന്റെ സമീപത്തുനിന്ന് മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷിക്കാൻ ചാടിയെങ്കിലും ഇവരും മുങ്ങി. നിലവിളി കേട്ട് സമീപവാസികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അക്മൽ മുങ്ങിത്താഴ്‌ന്നിരുന്നു.


അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന് നടത്തിയ തിരച്ചിലിൽ രാവിലെ 10.30ന്‌ മൃതദേഹം കണ്ടെടുത്തു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അഞ്ച് വർഷംമുമ്പും ഇവിടെ ഒരാൾ മുങ്ങിമരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കൾ കുടുങ്ങിയപ്പോൾ അഗ്നിരക്ഷാസേനയാണ് രക്ഷിച്ചത്. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതിനാൽ മറ്റുസ്ഥലങ്ങളിൽനിന്ന്‌ വരുന്നവരാണ് അപകടത്തിൽപ്പെടുന്നതിൽ കൂടുതലും. മംഗലംഡാം പൊലീസ് കേസെടുത്തു. അക്മലിന്റെ ബാപ്പ യൂസഫ്. ഉമ്മ: മാജിത. സഹോദരങ്ങൾ: ഫർഹാന, ഫിദ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home