പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

പ്രതീകാത്മകചിത്രം
കോന്നി : പതിനഞ്ചു വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. അരുവാപ്പുലം കൊക്കാത്തോട് സ്വദേശി കാഞ്ഞിരംപാറ വീട്ടിൽ രഞ്ജുപ്രസാദ് (24) നെയാണ് തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ കുടുംബവുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത ഇയാൾ കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയത്. കുട്ടിയുടെ മാതാപിതാക്കൾക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തണ്ണിത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments