ad
Deshabhimani

കഠിനംകുളം ബൈക്ക് കവർച്ച: 
2 പ്രതികൾകൂടി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 20, 2026, 12:27 AM | 1 min read

മംഗലപുരം ​

കഠിനംകുളം ബൈക്ക് കവർച്ച കേസിൽ രണ്ടു പ്രതികളെക്കൂടി പിടികൂടി. വർക്കല രാത്തിക്കൽ നച്ചിവിളാകത്തിൽ മുബീൻ (27), വെട്ടൂർ വിളഭാഗം കാനന്റഴികത്തിൽ അക്ബർഷാ (27) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്തത്‌. പുതുക്കുറിച്ചി അജന്ത ക്വാർട്ടേഴ്സിൽ ജോയിൽ ജോയിയെ വെള്ളി രാത്രി ഏഴിന് മാടൻവിള മുസ്ലിംപള്ളിക്കു സമീപം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ബൈ ക്ക്‌ കൊണ്ടുപോകുകയായിരുന്നു. കേസിലെ മൂന്നും നാലും പ്രതികളാണിവർ. ഒന്നും രണ്ടും പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. അരുവാളം എന്ന സ്ഥലത്ത് പ്രതികളുണ്ടെന്ന വിവരം ലഭിച്ച കഠിനംകുളം എസ്എച്ച് ഒ സുനു മോൻ, എസ്ഐ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home