ad
Deshabhimani

ബജറ്റില്‍ പരാമര്‍ശമില്ല

തുരങ്കപാതയ്ക്ക് ‘തുരങ്കം’ വച്ചു

tunnel

കട്ടപ്പന- കമ്പം തുരങ്കപാതയുടെ എഐ മാതൃക

വെബ് ഡെസ്ക്

Published on Jun 20, 2026, 12:15 AM | 1 min read

കട്ടപ്പന

ഇടുക്കിയുടെയും ഹൈറേഞ്ചിന്റെയും വികസനക്കുതിപ്പിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കട്ടപ്പന–കമ്പം അന്തര്‍സംസ്ഥാന തുരങ്കപാതയെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ പരാമര്‍ശമില്ല. പ്രതീക്ഷയോടെ കാത്തിരുന്നവര്‍ നിരാശരായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ സാധ്യതാപഠനത്തിന് 10 കോടി രൂപ അനുവദിച്ചിരുന്നു. മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ എം ജിനദേവന്‍ പഠനഗവേഷണ കേന്ദ്രം കാല്‍വരിമൗണ്ടില്‍ സംഘടിപ്പിച്ച 'നവ ഇടുക്കി പുതുവഴികള്‍' സെമിനാറിലാണ് ആശയം ഉടലെടുത്തത്. ഇതേക്കുറിച്ചുള്ള പഠനത്തിനായി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രക്ഷാധികാരിയും റോമിയോ സെബാസ്റ്റ്യന്‍ ഉപരക്ഷാധികാരിയുമായി ഗ്രീന്‍വാലി ടൂറിസം കമ്പനിയും രൂപീകരിച്ചിരുന്നു. കട്ടപ്പന പാറക്കടവില്‍നിന്ന് കമ്പം ഒന്നാംവളവ് വരെ 12 കിലോമീറ്റര്‍ ദൂരത്തില്‍ തുരങ്കപാത നിര്‍മിക്കാനായിരുന്നു ആശയം. ഇതിലൂടെ 25ലേറെ കിലോമീറ്റര്‍ യാത്ര ലാഭിക്കാനാകും. തമിഴ്‌നാട്ടില്‍നിന്ന് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനപ്പെടുമായിരുന്ന പദ്ധതിയെയാണ് യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചത്. ഈ ആശയത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പിന്തുണച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home