ad
Deshabhimani

നേതാക്കൾ സന്ദർശിച്ചു

ചെമ്മണ്ണിൽ ആരെയും കുടിയിറക്കാൻ അനുവദിക്കില്ല: സി വി വർഗീസ്‌

cv

ചമ്മണിലെ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളോട് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് വിവരങ്ങൾ ചോദിച്ചറിയുന്നു

വെബ് ഡെസ്ക്

Published on Jun 20, 2026, 12:15 AM | 1 min read

ഏലപ്പാറ ​

ചെമ്മണ്ണ് മൊട്ടലയം പുതുവലിൽ താമസിക്കുന്ന 33 കുടുംബങ്ങളെ കുടിയിറക്കാനുള്ള ഹെലിബറിയതോട്ടം ഉടമയുടെ നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അവർക്ക്‌ സംരക്ഷണം നൽകുമെന്നും സ്ഥലം സന്ദർശിച്ച സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. വെള്ളി രാവിലെ ഒമ്പതിന്‌ കുടിയിറക്ക് ഭീഷണി നേരിടുന്ന മൊട്ടലയം പുതുവലിൽ എത്തിയ ജില്ലാ സെക്രട്ടറിയും നേതാക്കളും കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി സംസാരിച്ചു. ഏഴ്‌ പതിറ്റാണ്ടുകളായി തലമുറകളായി ഇവിടെ താമസിച്ചുവരികയാണെന്നും ഏലപ്പാറ വില്ലേജിലെ സർവേ നമ്പർ 10/22 ൽ പട്ടയം ഉൾപ്പെടെയുള്ള രേഖകളുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. വർഷങ്ങളായി തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌ കടുത്ത മാനസ്സിക സംഘർഷങ്ങളും നേരിടുന്നത്‌ സാമ്പത്തിക നഷ്ടവുമാണെന്നതടക്കം ദുരിതങ്ങൾ വിവരിച്ചു. ​പട്ടയവും മറ്റ്‌ കൈവശ അവകാശ രേഖകളും എല്ലാം ഉണ്ടെന്നിരിക്കെ അവകാശികളായ അവരുടെ നിലനിൽപ്പിനായി ഒപ്പം ഉണ്ടാകുമെന്ന് കുടുംബങ്ങൾക്ക് സി വി വർഗീസ് ഉറപ്പുനൽകി. എൽഡിഎഫ് സർക്കാർ എല്ലാകാലത്തും കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളെ സംരക്ഷിച്ചിട്ടുള്ള നിലപാടാണ് സ്വീകരിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് മോഹനൻ, ആർ തിലകൻ, ജില്ലാ കമ്മിറ്റിയംഗം എം ജെ വാവച്ചൻ, ഏരിയ സെക്രട്ടറി എം ടി സജി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ബി അനൂപ്, എസ് അനിൽകുമാർ, പി പി പ്രശാന്ത്, എം ബിജു എന്നിവരും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home