‘സുരേഷ്‌ ഗോപി വിജയിച്ചത്‌ കോൺഗ്രസ്‌ പിന്തുണയിൽ’; പാലോട്‌ രവി പറഞ്ഞതിൽ തെറ്റില്ലെന്ന്‌ തൃശൂരിലെ കോൺഗ്രസ്‌ നേതാവ്‌

yatheendradas.png
വെബ് ഡെസ്ക്

Published on Jul 28, 2025, 09:38 AM | 1 min read

തൃശൂർ: തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ സുരേഷ്‌ ഗോപി വിജയിച്ചത്‌ കോൺഗ്രസ്‌ പിന്തുണയിൽ ആണെന്ന്‌ തൃശൂര്‍ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പി യതീന്ദ്ര ദാസ്. തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ്‌ പാലോട് രവി നടത്തിയ വിലയിരുത്തലിൽ തെറ്റില്ലെന്ന്‌ പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലാണ്‌ യതീന്ദ്ര ദാസിന്റെ പരാമർശം. സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ കഴിയുന്ന എത്ര നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്നും പോസ്റ്റിൽ യതീന്ദ്ര ദാസ് ചോദിക്കുന്നു.


കോണ്‍ഗ്രസ്സില്‍ നിന്ന് അഖിലേന്ത്യ സംസ്ഥാനനേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതെ വാര്‍ത്തയാകുന്നുള്ളൂ. മണ്ഡലം ബൂത്ത്തല പ്രവര്‍ത്തകന്‍ പോകുന്നതിന്റെ വല്ല കണക്കും കാമെന്റന്മാരുടെ കയ്യിലുണ്ടോ? എന്നും പോസ്റ്റിലൂടെ യതീന്ദ്രദാസ്‌ ചോദിക്കുന്നു.


പോസ്റ്റിന്റെ പൂർണരൂപം


പാലോട് രവി നടത്തിയ വിലയിരുത്തലാണോ തെറ്റ് ?

സ്വകാര്യസംഭാഷണം പുറത്ത് വിട്ടതാണോ തെറ്റ് ?

50 കൊല്ലമായി കോണ്‍ഗ്രസ്സില്‍ കേള്‍ക്കുന്ന പേരും കാണുന്ന മുഖവുമാണ് പാലോട് രവി !

അല്ല ഒരു സംശയം പാലോട് രവി പറഞ്ഞ വസ്തുത ഒന്ന് പരിശോധിക്കാന്‍ ” ഹൈ’

കമേന്റ്കാര്‍ക്ക് കഴിയുമോ?

കോണ്‍ഗ്രസ്സില്‍ നിന്ന് അഖിലേന്ത്യ സംസ്ഥാനനേതാക്കള്‍ ബിജെപി യിലേക്ക് പോകുന്നതെ വാര്‍ത്തയാകുന്നുള്ളൂ!

മണ്ഡലം ബൂത്ത്തല പ്രവര്‍ത്തകന്‍ പോകുന്നതിന്റെ വല്ല കണക്കും കാമെന്റന്മാരുടെ കയ്യിലുണ്ടോ?

എന്തിനധികം തൃശൂര്‍ ജില്ലയിലെ എത്ര ജില്ലാ ബ്ലോക്ക് നേതാക്കള്‍ക്ക് നെഞ്ചത്ത് കൈ വെച്ച് പറയാന്‍ കഴിയും ഭാര്യമാരും മക്കളും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന്?

പലരുടേയും പ്രൊഫൈലില്‍ മോദിചിത്രമില്ലെന്ന് !

പാലോടിനെ പ്രസിഡണ്ട്സ്ഥാനത്ത് നിന്ന് മാറ്റി.

സംഘടനാപരമായി ‘ഒകെ !

കമേന്റന്മാര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുത്തും പാര്‍ട്ടി മിഷിനറി ഉപയോഗിച്ചും ( അങ്ങിനെ ഒരു മിഷിനറി സാങ്കല്പികമാണെങ്കിലും അഖിലേന്ത്യസംസ്ഥാന നേതാക്കളുടെ എര്‍ത്തുകള്‍ ഉപയോഗിച്ചെങ്കിലും)

ബിജെപി 50000 വോട്ട് പിടിക്കാന്‍ സാദ്ധ്യതയുള്ള 60 നിയോജകമണ്ഡലങ്ങള്‍ ഏതാണെന്ന് കണ്ടെത്തി എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കൂ!

അല്ലെങ്കില്‍ പാലോട് പറഞ്ഞത് സംഭവിച്ചതിന് ശേഷം ഒരു കമ്മീഷനെ വെക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home