Deshabhimani

കായികമേളയിലെ ഭക്ഷണത്തിൽ പുഴു: അറസ്റ്റിലായ കായിക അധ്യാപകന് സസ്പെൻഷൻ

Teacher Arrested.jpg
വെബ് ഡെസ്ക്

Published on Oct 29, 2026, 10:22 AM | 1 min read

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ട സംഭവത്തിൽ അറസ്റ്റിലായ അധ്യാപകന് സസ്പെൻഷൻ. കോൺ​ഗ്രസ് പ്രവർത്തകനും പെരുമ്പാവൂർ വെങ്ങോല ശലേം സ്‌കൂളിലെ കായിക അധ്യാപകനുമായ ജിജോ ജെയിംസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർഥിയായ മത്സരിച്ചയാളാണ് ജിജോ ജെയിംസ്.


കുന്ദമം​ഗലം പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കായിക മേളയ്ക്കിടെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും സാമ്പാറിൽ പുഴു ഉണ്ടെന്ന് വ്യാജേന പ്രദർശിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പുഴുവിനെ താൻ കണ്ടിട്ടില്ലെന്നും, വിദ്യാർഥികൾ ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ വിവരം പങ്കുവെച്ചതെന്നാണ് ജിജോ ജെയിംസ് പൊലീസിന് മൊഴി നൽകിയത്. ഇന്നലെ രാവിലെയായിരുന്നു കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറിൽ പുഴുവെന്ന ആരോപണം ഉയർന്നത്. അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന്‌ ഫുഡ്‌കമ്മിറ്റി കൺവീനർ പരാതി നൽകിയതോടെ കായികാധ്യാപകനെ കുന്നമംഗലം പൊലീസ്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home