സ്‌കൂൾ കായികമേള: അധ്യാപകൻ കെഎസ്‌ടിഎ അംഗമാണെന്ന പ്രചാരണം വസ്തുതാവിരുദ്ധം

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ആക്ഷേപം ഉന്നയിച്ച അധ്യാപകൻ കെഎസ്‌ടിഎ അംഗമല്ലെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. അധ്യാപകൻ കെഎസ്‌ടിഎ അംഗമാണെന്ന പ്രചാരണം സത്യവിരുദ്ധമാണെന്നും സംഘടന വ്യക്തമാക്കി.
ഇദ്ദേഹം സജീവ കോൺഗ്രസ് പ്രവർത്തകനാണെന്നും തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചയാളാണെന്നുമുള്ള വിവരം പുറത്തുവന്നിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. അതിനാൽ വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് കെഎസ്‌ടിഎ ജനറൽ സെക്രട്ടറി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കായികമേള റിപ്പോർട്ടുചെയ്തുകൊണ്ടിരിക്കുന്ന മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് അക്രമിച്ചവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയും കായികമേള കുറ്റമറ്റ നിലയിൽ നടത്തുന്നതിനുള്ള ഇടെപെടൽ നടത്തണമെന്നും കെഎസ്‌ടിഎ സർക്കാരിനോട് ആവശ്യപ്പെട്ടു.









0 comments