മുക്കത്ത് വിധവ പെൻഷന് എത്തിയ സ്ത്രീ റവന്യു ഇൻസ്പെക്ടറെ കടിച്ചു പരിക്കേൽപ്പിച്ചു

ആക്രമണത്തില്‍ പരിക്കേറ്റ ധന്യ ജയറാം
മുക്കം: ഉമ്മയുടെ പെൻഷനുമായി ബന്ധ പ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ മുക്കംനഗരസഭ ഓഫീസിലെത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേൽപിച്ചു.തടയാനെ ത്തിയ രണ്ട് ജീവനക്കാരികൾക്കും പരിക്കേറ്റിട്ടുണ്ട്. ഫയലുകൾ വാരി വലിച്ചിട്ട് ബഹളമുണ്ടാക്കി. റവന്യൂ ഇൻസ്പെക്ടർ ധന്യ ജയറാമിന്റെ കൈക്ക് ആണ് കടിയേറ്റത്. ആറ്റുപുറം സ്വദേശിയായ യുവതി ഉമ്മയുടെ വിധവ പെൻഷനുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം അന്വേഷിക്കാൻ ശനിയാഴ്ച പകൽ ഒന്നോടെയാണ് ഓഫീസിലെത്തിയത്.
ഉച്ചഭക്ഷണ സമയമായതിനാൽ ജീവനക്കാർ കുറവായിരുന്നു. അന്വേഷണങ്ങൾക്ക് ഒരു ജീവനക്കാരി മറുപടി നൽകുന്നതിനിടെ സ്ത്രീ പെട്ടെന്ന് പ്രകോപിതയാവുകയായിരുന്നു. അതിനിടെയാണ് ധന്യ ജയറാമിനെ ആക്രമിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. അതിനിടെ ഓഫിസിസിലെ ഫയലുകൾ വാരി വലിച്ചെറിയുകയായിരുന്നു. സ്ത്രീയെ പിന്നീട് പൊലീസ് എത്തി പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു. പിന്നീട് സ്ത്രീയുടെ രണ്ട് ബന്ധുക്കൾ ഓഫീസിലെത്തി ജീവനക്കാരെ ഭീഷണിപെടുത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ നഗരസഭ സെക്രട്ടറി മുക്കം പൊലീസിൽ പരാതി നൽകി.










0 comments