വിവാഹം കഴിച്ചത് പത്ത് പേരെ; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

marriage-fraud
വെബ് ഡെസ്ക്

Published on Jun 07, 2025, 12:20 PM | 1 min read

തിരുവനന്തപുരം: വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി തിരുവനന്തപുരത്ത് അറസ്റ്റിലായി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിൽക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്.


45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. കഴിഞ്ഞ മാസം ഒൺലൈൻ വിവാഹ പരസ്യത്തിൽ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്. പിന്നീട് വിവാഹത്തിന് അമ്മയ്ക്ക് താൽപര്യമില്ലെന്നും തന്നെ ഉപദ്രവിക്കുന്നെന്നും പറഞ്ഞ് യുവാവിനെ രേഷ്മ വിശ്വസിപ്പുക്കുകയും ചെയ്തു. ഇതോടെ അഞ്ചിന് വൈകീട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു.


തുടർന്ന് യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്രതിശ്രുത വരൻ ഇവരുടെ ബാഗ് പരിശോധിച്ചപ്പോൾ മുൻപ് വിവാഹം ചെയ്ത രേഖകൾ കണ്ടെത്തി. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.‌ അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും ഇവർക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home