Deshabhimani

കാക്കനാട് ടാങ്കർ ലോറിയിടിച്ച്‌ സ്‌കൂട്ടർ യാത്രിക മരിച്ചു

ACCIDENT IMAGE
വെബ് ഡെസ്ക്

Published on Nov 14, 2026, 10:50 PM | 1 min read

കാക്കനാട്: സീപോർട്ട്–എയർപോർട്ട് റോഡിൽ ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിനി അനുശ്രീയാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന പള്ളിക്കര മോറക്കാല കാഞ്ഞിരക്കാട്ട് നയൻ ജി കുര്യൻ (19) ഗുരുതര പരിക്കോടെ ചികിത്സയിലാണ്. വാഴക്കാല ഭാരതമാത കോളേജിന് സമീപമാണ് അപകടമുണ്ടായത്.


ശനി പകൽ 12.45ഓടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ടാങ്കർ ലോറി മുന്നിൽ പോയ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനുശ്രീയുടെ ശരീരത്തിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങി.


​നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അനുശ്രീ മരിച്ചു. നയന്റെ വലത് തോളെല്ലിനും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ തൃക്കാക്കര പൊലീസ്‌ കേസെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home