കൊയിലാണ്ടിയിൽ സ്ത്രീ വെട്ടേറ്റ് കൊല്ലപ്പെട്ടു; ഭർത്താവ് ഒളിവില്‍

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ സ്ത്രീ വെട്ടേറ്റ് കൊല്ലപ്പെട്ടു. പൊയിൽക്കാവ് പാറയ്ക്കൽ സ്വദേശി സുധയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സുധയുടെ ഭർത്താവ് കൃഷ്ണൻകുട്ടി ഒളിവിലാണ്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി ഒളിവിൽ പോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിന്റെ നിർമാണം നടക്കുന്നതിനാൽ താൽക്കാലികമായി നിർമിച്ച ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഫോട്ടോയെടുക്കാനെത്തിയപ്പോഴാണ് വിവരമറിയുന്നത്. സുധയെ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് പല തവണ ഫോണിൽ വിളിക്കുകയായിരുന്നു.
തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് മകൾ വന്ന് വാതിൽതുറന്നപ്പോഴാണ് വെട്ടേറ്റ് കിടക്കുന്ന സുധയെ കണ്ടത്. മരംവെട്ട് തൊഴിലാളിയായ കൃഷ്ണൻകുട്ടിക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.










0 comments