യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : നഗരത്തിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. നാട്ടുകാരനും തലസ്ഥാനത്ത് സിവിൽ സർവീസ് പരിശീലനം നേടുകയും ചെയ്യുന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ആ ബന്ധം വീട്ടുകാർ സമ്മതിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നും കത്തിലുള്ളതായി പൊലീസ് പറഞ്ഞു. നന്തൻകോടുള്ള വാടക ഫ്ലാറ്റിൽ ശനിയാഴ്‌ചയാണ് തൃശൂർ വിയ്യൂർ ഏവന്നൂർ സ്വദേശി അനുഷ (28) തൂങ്ങിമരിച്ചത്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കപ്പെട്ട യുവാവിൽനിന്ന് മ്യൂസിയം പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
പൊലീസ് പറയുന്നത്: മരിച്ച നിലയിൽ കണ്ടദിവസം അനുഷ ആൺസുഹൃത്തിനെ ഡിന്നറിന് ക്ഷണിച്ചിരുന്നു. ഏറെക്കഴിഞ്ഞിട്ടും കാണാതായപ്പോൾ സുഹൃത്ത് അനുഷയുടെ ഫ്ലാറ്റിലെത്തി. വാതിൽ തുറക്കാതായപ്പോൾ ഫ്ലാറ്റ് ഉടമയെ വിളിച്ചുവരുത്തി. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. അനുഷയും സിവിൽ സർവീസിന് സ്വയം പഠിക്കാനാണ് തിരുവനന്തപുരത്തെത്തിയത്.











0 comments