ad
Deshabhimani

വാഹനമില്ലാതെ അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫീസ്‌

ലിഫ്റ്റ്‌ തരാമോ, 
ലഹരിക്കാരെ പിടിക്കാനാ

അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ  പ്രവർത്തനരഹിതമായ മൂന്ന് ജീപ്പുകൾ

അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രവർത്തനരഹിതമായ മൂന്ന് ജീപ്പുകൾ

വെബ് ഡെസ്ക്

Published on Jul 15, 2026, 12:09 AM | 1 min read

അന്തിക്കാട്

ലഹരിവിൽപ്പനക്കാരെ കുറിച്ചുള്ള രഹസ്യവിവരം കിട്ടിയാൽ അന്തിക്കാട് എക്സൈസ്‌ സംഘം വലയും. അവിടെയെത്തണമെങ്കിൽ വാടക വണ്ടി വിളിക്കണോ ലിഫ്റ്റ്‌ ചോദിക്കണോ എന്ന ആശങ്കയിലാണ്‌ ഉദ്യോഗസ്ഥർ. ആകെയുള്ള മൂന്ന്‌ ജീപ്പുകളും കട്ടപ്പുറത്തായതോടെ ഇതാണ്‌ അവസ്ഥ. തൃശൂർ സർക്കിൾ പരിധിയിലെ അടാട്ട്, അരിമ്പൂർ, മണലൂർ, അന്തിക്കാട് ഉൾപ്പെടെയുള്ള വിശാലമായ മേഖലയുടെ ചുമതലയുള്ളതാണ്‌ അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫീസ്‌. വാഹന സൗകര്യമില്ലാത്തതിനാൽ സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതികളിൽ ഇവർ പങ്കാളികളാകുന്നത് ഏറെ പ്രയാസപ്പെട്ടാണ്‌. അന്തിക്കാട് ഓഫീസിൽ നിന്ന്‌ അടാട്ടിലെത്തണമെങ്കിൽ 25 കിലോമീറ്റർ പിന്നിടണം. അവിടെ എത്തണമെങ്കിൽ എക്സൈസിന്റെ കൈയിലുള്ളത് രണ്ട് ഇരുചക്രവാഹനങ്ങൾ മാത്രം. അന്തിക്കാട്, ചേർപ്പ്, കോലഴി റേഞ്ചുകളിലും വാഹനങ്ങളില്ലാത്തതിനാൽ സമാന സാചര്യങ്ങളാണ് നിലനിൽക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home