യോഗയിലൂടെ ഗിന്നസിലേക്ക്

മങ്കൊമ്പ്
വേൾഡ് ഗിന്നസ് റെക്കോഡിൽ ഇടംനേടി കാവാലം കൃഷ്ണവിഹാർ വീട്ടിൽ എസ് ബിന്ദുമോൾ (ലേഖ). ജൂൺ 21 ന് ബംഗളൂരു അന്താരാഷ്ട്ര യോഗദിന പരിപാടിയിൽ കുങ്ഫു യോഗ ഫെഡറേഷൻ കേരളയെ പ്രതിനിധീകരിച്ച് ഏറ്റവുമധികം ആളുകളെ പങ്കെടുപ്പിച്ച് പാദഹസ്താസനം അവതരിപ്പിച്ചതിനാണ് അംഗീകാരം. യോഗ മാസ്റ്ററായ ബിന്ദുമോൾ കുങ്ഫു മാസ്റ്ററുമാണ്. പൊതുപ്രവർത്തകയും കെവൈഎഫ്കെ ആലപ്പുഴ ജില്ലാ ട്രഷററുമാണ്.











0 comments