print edition ഇംഗ്ലണ്ടിനെ വീഴ്ത്തി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

ബർമിങ്‌ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258ന് പുറത്തായി. മറുപടിക്കെത്തിയ ഇന്ത്യ 45.2 ഓവറിൽ ലക്ഷ്യം മറികടന്നു. 52 പന്തിൽ 57 റണ്ണും നാല് വിക്കറ്റും നേടിയ ഓൾ റൗണ്ടർ അക്‌സർ പട്ടേലാണ് വിജയശിൽപ്പി. സ്‌കോർ: ഇംഗ്ലണ്ട് 258 (47.5); ഇന്ത്യ 262/4 (45.2).
ട്വന്റി20 പരന്പരയിലെ സന്പൂർണ തോൽവിക്കുശേഷം കളത്തിലിറങ്ങിയ ഇന്ത്യ ഏകദിനത്തിൽ വന്പുകാട്ടി. ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ടും (78*) ലിയാം ഡോസനും (68) ബെൻ ഡെക്കറ്റും (43) മാത്രമാണ് പൊരുതിയത്. പതിനേഴാം ഓവറിൽ 80/5 എന്ന സ്‌കോറിൽ നിന്നാണ് ഇംഗ്ലണ്ട് കരകയറിയത്. രണ്ട് വീതം വിക്കറ്റുമായി പ്രസിദ്ധ് കൃഷ്‌ണയും ഗുർണൂർ ബ്രാറും അക്‌സറിന് പിന്തുണ നൽകി.
മറുപടിയിൽ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ (75 പന്തിൽ 80) മികച്ച തുടക്കം നൽകി. പരിക്കുകാരണം ബാറ്റിങ് പൂർത്തിയാക്കാൻ ഗില്ലിന് കഴിഞ്ഞില്ല. വാഷിങ്‌ടൺ സുന്ദറും (52*) അക്‌സർ പട്ടേലും ചേർന്നാണ് ജയമൊരുക്കിയത്. ആറാം വിക്കറ്റിൽ പുറത്താകാതെ ഇൗ സഖ്യം 102 റണ്ണാണ് നേടിയത്. രോഹിത് ശർമ (11), വിരാട് കോഹ്‌ലി(5), ശ്രേയസ് അയ്യർ (35), കെ എൽ രാഹുൽ (1) എന്നിവർ നിരാശപ്പെടുത്തി.
രണ്ടാം ഏകദിനം നാളെ നടക്കും.










0 comments