എസ്‌എഫ്‌ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

എസ്എഫ്ഐ സീനിയർ മെമ്പർഷിപ്പിന്റെ ജില്ല ഉദ്ഘാടനം സിഎംഎസ് കോളേജിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിനി ദുർഗസന്ദീപിന് നൽകി നിർവഹിക്കുന്നു
കോട്ടയം എസ്‌എഫ്ഐ സീനിയർ മെമ്പർഷിപ്പ് പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ‘മതനിരപേക്ഷ കേരളത്തിനായി സമര വിദ്യാർഥിത്വം' എന്ന മുദ്രാവാക്യമുയർത്തിയാണ് ക്യാമ്പയിൻ. ജില്ലാതലം സിഎംഎസ് കോളേജിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് അമൽ ഉദ്ഘാടനംചെയ്‌തു. ബി എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർഥിനി ദുർഗ സന്ദീപ് ആദ്യ അംഗമായി. ജില്ലാ പ്രസിഡന്റ് അസ്‌ലം മുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്‌ണവി ഷാജി, ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഖിത മനോജ്, ആദിത്യ എസ് നാഥ്, കോട്ടയം ഏരിയ സെക്രട്ടറി വിഷ്‌ണു ഷാജി എന്നിവർ സംസാരിച്ചു.










0 comments