സ്‌ത്രീ സൗഹൃദ വികസനം

● നഗരങ്ങൾ സ്‌ത്രീ സൗഹൃദമാക്കാൻ യുഎൻ വിമനിന്റെയും ജൻഡർ പാർക്കിന്റെയും ബ്രിട്ടനി-ലുള്ള കാർഡിഫ് സർവകലാശാലയുടെയും സഹകരണത്തോടെ സമഗ്ര പദ്ധതി തയാറാക്കും. ഇതിന്റെ ഭാഗമായി ലൈബ്രറി, ജെൻഡർ മ്യൂസിയം എന്നിവയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു
● വിവര സാങ്കേതിക വിദ്യാ പരിജ്ഞാനമില്ലാത്ത വനിതകൾക്ക് പരിശീലനം നൽകാൻ ഡിജിറ്റൽ പാഠശാല പദ്ധതി
കുടുംബശ്രീ
● കുടുംബശ്രീ വഴിയുള്ള വായ്പ 12,000 കോടി രൂപയിൽ നിന്ന് 30,611 കോടി രൂപയായി ഉയർത്തി
●19,326 വാർഡുകളിൽ ജാഗ്രതാസമിതി. 1,39,271 പേർ അംഗങ്ങൾ
● എഡിഎസ് പ്രസിഡന്റുമാർ, സിഡിഎസ് അംഗങ്ങൾ എന്നിവർക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത
ശിശുക്ഷേമം
● 123 സ്മാർട്ട് അങ്കണവാടികളുടെ നിർമ്മാണം പൂർത്തീകരിച്ചു. 30 അങ്കണവാടികളുടെ നവീകരണം അന്തിമ ഘട്ടത്തിൽ
● അങ്കണവാടി, പ്രീസ്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുദിവസം മുട്ടയും പാലും
ട്രാൻസ്‌ജെൻഡർ
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗാത്മകത, പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി പരിശീലനം നൽകി കലാ ടീം രൂപീകരിക്കാൻ "അനന്യം' പദ്ധതി
● ഹ്രസ്വകാല താമസത്തിനായി ഷോർട്ട്സ്റ്റേ ഹോമുകൾ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായി
● സാകല്യം പദ്ധതിയുടെ ഭാഗമായി നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് തൊഴിൽ മേളകൾ സംഘടിപ്പിക്കും
● സ്വന്തമായി ഭൂമിയുള്ളവർക്ക് ഭവനനിർമ്മാണത്തിന് ആറുലക്ഷം രൂപ
● ഭൂമിയോ, ഭവനമോ ഇല്ലാത്തവർക്ക് പരമാവധി 15 ലക്ഷം രൂപ വരെ സർക്കാർ കണ്ടെത്തുന്ന ധനകാര്യ സ്ഥാപനം മുഖേന വായ്പ









0 comments