ad
Deshabhimani

print edition എഫ്‌സിആർഎ ഭേദഗതി ഉടൻ പിൻവലിക്കണം: മുഖ്യമന്ത്രി

pinarayi vijayan
വെബ് ഡെസ്ക്

Published on Apr 02, 2026, 01:00 AM | 1 min read

ആലപ്പുഴ: ജനാധിപത്യത്തിന്റെ ആത്മാവിനും സാമൂഹ്യനീതിക്കും വിരുദ്ധമായ എഫ്‌സിആർഎ ഭേദഗതി കേന്ദ്രസർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാമൂഹ്യസേവനമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾവഴി പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ലഭിക്കുന്ന സഹായങ്ങളെ ഇത്‌ പ്രതികൂലമായി ബാധിക്കും. ന്യൂനപക്ഷങ്ങളിൽ ഇത്‌ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്‌. വിദ്യാഭ്യാസ, ആരോഗ്യ, ദുരിതാശ്വാസ മേഖലകളിൽ പ്രവർത്തിക്കുന്ന സേവനസംഘടനകൾ നിസ്സഹായരായ ജനങ്ങൾക്ക്‌ സഹായവും പരിചരണവും നൽകുന്നുണ്ട്‌. ഇതൊക്കെ ഇല്ലാതാക്കുന്ന രീതിയിലാണ്‌ നിയമ ഭേദഗതിയെന്ന ആശങ്ക സംസ്ഥാന സർക്കാരും പങ്കുവയ്‌ക്കുകയാണ്‌.


കണക്കുകൊടുത്തില്ലെങ്കിൽപോലും സംഘടനകളുടെ സ്വത്ത്‌ കൈവശപ്പെടുത്താൻ കഴിയുംവിധമാണ്‌ ഭേദഗതി. ആർഎസ്‌എസ്‌ അംഗീകരിച്ച നയം അനുസരിച്ച്‌ അവരുടെ മൂന്ന്‌ ആഭ്യന്തരശത്രുക്കളിൽ ആദ്യത്തേത്‌ രണ്ടും മുസ്ലിം, ക്രൈസ്‌തവ ന്യൂനപക്ഷങ്ങളാണ്‌. മൂന്നാമത്തേത്‌ കമ്യൂണിസ്റ്റുകാരും. ആദ്യ രണ്ട്‌ ശത്രുക്കൾക്ക്‌ എതിരായ നടപടികളാണ്‌ നിയമഭേദഗതിയിലൂടെ നടപ്പാക്കുന്നത്‌.

ഇപ്പോൾ ഒരു കേന്ദ്രമന്ത്രിയും ഇതിനെ ന്യായീകരിക്കുന്നു. ഒപ്പം കേക്കുമായി ചിലർ മാരീചവേഷത്തിൽ അരമന കയറിയിറങ്ങുകയും ചെയ്യുന്നു –മുഖ്യമന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home