10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ; ലോകകപ്പ് പ്രവചന മത്സരവുമായി ദേശാഭിമാനി

തിരുവനന്തപുരം: നാടാകെ ലോകകപ്പ് ഫുട്ബോൾ ആവേശം നിറയുമ്പോൾ വായനക്കാർക്ക് 10 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ദേശാഭിമാനിയും ഒപ്പംചേരുന്നു. ലോകകപ്പ് തുടങ്ങുന്ന 11 മുതൽ ഫൈനൽ നടക്കുന്ന ജൂലൈ 19വരെ പ്രവചനമത്സരം നടത്തും. സ്പോർട്സ് പേജിൽ ചോദ്യങ്ങൾ ഉണ്ടാകും.
ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ മൂന്നുപേർക്ക് ദിവസവും 2000 രൂപ വീതം സമ്മാനം നൽകും. ബമ്പർ സമ്മാനം മാരുതി സ്വിഫ്റ്റ് കാർ ആണ്. ദിവസവും ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് ബമ്പർ വിജയിയെ നിശ്ചയിക്കുക.
മത്സരത്തിൽ ദേശാഭിമാനി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പങ്കെടുക്കാനാകില്ല. നന്ദിലത്ത് ജി മാർട്ട്, നോർക്കാ റൂട്‌സ്, ലൈഫ് ലൈൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നിവരാണ് പ്രായോജകർ.











0 comments