ad
Deshabhimani

വന്ദേമാതരം പൂർണമായി ആലപിക്കല്‍; ചോദ്യത്തിൽ നിന്ന് തടിതപ്പി രമേശ് ചെന്നിത്തല

Ramesh Chennithala
വെബ് ഡെസ്ക്

Published on Aug 09, 2026, 02:36 PM | 1 min read

തിരുവനന്തപുരം: ദേശീയഗീതമായ വന്ദേമാതരം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പൂർണമായും ആലപിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് തടതപ്പി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലോകത്തുള്ള എല്ലാ കാര്യത്തോടും താൻ എന്തിന് പ്രതികരിക്കണമെന്ന മറുചോദ്യമായിരുന്നു മറുപടി. മോദി സർക്കാരിനെയും ആർഎസ്എസിനെയും പ്രീണിപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ശ്രമത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.


വന്ദേമാതരം മുഴുവനും പാടണമെന്ന്‌ കേന്ദ്ര നിർദേശം ഇല്ലെന്നിരിക്കെയാണ് സംസ്ഥാനത്തിന്റെ ഉത്തരവ്. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട് തള്ളിയാണ് യുഡിഎഫ്‌ സർക്കാർ സംഘപരിവാർ ദാസ്യം വീണ്ടും പരസ്യമാക്കിയത്‌. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട്‌ വിദ്യാഭ്യാസ വകുപ്പ്‌ കുട്ടികൾക്കായി തയ്യാറാക്കിയ ക്വിസിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്ന വ്യക്തി വി ഡി സവർക്കാറാണെന്ന ചോദ്യം വന്നതും ഇതിന്റെ തുടർച്ചയാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങൾ സമ്പൂർണ ആർഎസ്‌എസ്‌ വിധേയത്വമാണ്‌ വ്യക്തമാക്കുന്നത്‌.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home