ad
Deshabhimani

മൂവാറ്റുപുഴയിൽ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വൈദികർ തമ്മിൽ സംഘർഷം

orthadox jacobate isssue

മൂവാറ്റുപുഴ പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളിലെ വൈദികർ തമ്മിൽ സംഘർഷം

വെബ് ഡെസ്ക്

Published on Aug 09, 2026, 03:05 PM | 1 min read

കൊച്ചി: മൂവാറ്റുപുഴ പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളിലെ വൈദികർ തമ്മിൽ സംഘർഷം. പള്ളിയിൽ യാക്കോബായ വിഭാഗത്തിന്റെ ഞായറാഴ്ച കുർബാന നടക്കുന്നതിനിടെ പ്രാർഥനയ്ക്കായി ഓർത്തഡോക്സ് വൈദികർ എത്തിയതോടെയാണ് തർക്കം ഉടലെടുത്തത്.


പള്ളിയുടെ അവകാശം സംബന്ധിച്ച തർക്കത്തിൽ മൂവാറ്റുപുഴ സബ് കോടതി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി ഉത്തരവിട്ടതിന് പിന്നാലെയാണ് വൈദികർ പള്ളിയിലെത്തിയത്.


തുടർന്ന് വിശുദ്ധ സ്ഥലമായി കണക്കാക്കുന്ന മദ്ബഹയിൽ ഇരുവിഭാഗങ്ങളിലെയും വൈദികർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സംഭവം പിന്നീട് ഇരുവിഭാഗങ്ങളിലെയും വിശ്വാസികൾ തമ്മിലുള്ള വാക്കേറ്റത്തിലേക്കും നേരിയ സംഘർഷത്തിലേക്കും നീങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home