ad
Deshabhimani

'ടോക്സിക്' നിങ്ങൾ കണ്ടതിനുമപ്പുറം: തീർച്ചയായും ഞെട്ടിക്കും: നയൻതാര

nayanthara

നയൻതാര

വെബ് ഡെസ്ക്

Published on Aug 09, 2026, 03:39 PM | 1 min read

ബംഗളൂരു: 'ടോക്സിക്' പലകാരണങ്ങൾ കൊണ്ടും സ്പെഷൽ ആണെന്ന് നയൻതാര. ചിത്രത്തിന്റെ ട്രെയില‌ർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അവർ. സമീപകാലത്തായി സിനിമകളുടെ പ്രമോഷണൽ പരിപാടികളിൽ നയൻതാര പങ്കെടുത്തിരുന്നില്ല. അത് എന്തുകൊണ്ടാണെന്നും 'ടോക്സിക്' സ്പെഷൽ ആയതെങ്ങനെയുമെന്ന അവതാരകന്റെ ചോദ്യത്തിലായിരുന്നു നയൻതാരയുടെ പ്രതികരണം.


ഞാൻ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുക്കാത്തത് മറ്റൊരു കാരണത്താലുമല്ല, അത്തരം കാര്യങ്ങൾ നല്ലരീതിയിൽ ചെയ്യാൻ എനിക്ക് കഴിയാത്തതുകൊണ്ട് വിട്ടുനിൽക്കുകയാണ് പതിവ്. 'ടോക്സിക്' പലകാരണങ്ങൾ കൊണ്ടും സ്പെഷൽ ആണ്. ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കണമെന്ന് അറിയിച്ച് യഷ് എന്നെ വിളിച്ചിരുന്നു. സുഹൃത്ത് ക്ഷണിച്ചതുകൊണ്ട് നിഷേധിക്കാൻ കഴിഞ്ഞില്ല - നയൻതാര പറഞ്ഞു.


​'ടോക്സിക്കി'ന്റെ സംവിധായിക ​ഗീതു മോഹൻദാസുമായി വളരെ നാളായി അടുപ്പമുണ്ടെന്നും അടുത്ത സുഹൃത്തുക്കളാണെന്നും നയൻതാര പറഞ്ഞു. ​'ഗീതുവും ഞാനും വളരെ നാളുകളായി സുഹൃത്തുക്കളാണ്. ഏകദേശം 20 വ‌ഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തിരുന്നു. അന്നത്തെ ഗീതുവല്ല ഇന്ന്. ഒരുപാട് മാറ്റങ്ങളുണ്ട്. 'ടോക്സിക്കി'നായി ​ഗീതു എന്നെ സമീപിച്ചപ്പോൾ ആദ്യം അഭിനയിക്കണമോ എന്ന് സംശയിച്ചു. കാരണം ഇതിൽ ഒരുപാട് അഭിനേതാക്കളുണ്ട്. അത്തരത്തിലുള്ള സിനിമകൾ വരുമ്പോൾ ഞാൻ വളരെ ശ്രദ്ധിച്ച് മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ.


ഞാൻ ഈ സിനിമ ചെയ്യേണ്ടതില്ല എന്നാണ് ആദ്യം ​ഗീതുവിനോട് പറഞ്ഞത്. ആ മറുപടിക്ക് അവൾ എന്നോട് നൂറ് ചോദ്യങ്ങൾ തിരിച്ച് ചോദിച്ചു. പിന്നീട് സിനിമയുടെ കഥ പറഞ്ഞുകേൾപ്പിക്കാൻ പറഞ്ഞു. കഥ നരേറ്റ് ചെയ്ത് തന്ന നിമിഷം മുതൽ ഞാൻ ചിന്തിക്കുകയായിരുന്നു, ഇവർ എന്തൊരു അവിശ്വസനീയമായ സംവിധായികയാണെന്ന്. ഈ സിനമ പ്രേഷകർ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും. നിങ്ങൾ സിനിമയുടെ ട്രെയിലർ കണ്ടു. പക്ഷെ ഇനിയും സിനിമ കണ്ടിട്ടില്ല. അത് മികച്ച ഒരു അനുഭവമായിരിക്കും'- നയൻതാര പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home