തുടർച്ചയായി മൂന്നാം ഏകദിന ലോകകപ്പിലും തിരിച്ചടി; വെസ്റ്റ് ഇൻഡീസ് ക്വാളിഫയർ കളിക്കണം

ദുബായ്: 2027 ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടപ്പെട്ടതോടെ വെസ്റ്റ് ഇൻഡീസ് വീണ്ടും ക്വാളിഫയർ പോരാട്ടത്തിലേക്ക്. തുടർച്ചയായ മൂന്നാം ലോകകപ്പ് സൈക്കിളിലാണ് രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് നേരിട്ടുള്ള യോഗ്യത നേടാതെ പ്രതിസന്ധിയിലാകുന്നത്.
അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ 92 റൺസിന് വിജയിച്ചതോടെയാണ് വെസ്റ്റ് ഇൻഡീസിന്റെ നേരിട്ടുള്ള യോഗ്യതാ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. നിലവിൽ 77 പോയിന്റുമായി ഐസിസി ഏകദിന റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്.
2019 ലോകകപ്പിലും ക്വാളിഫയർ കളിച്ചാണ് വെസ്റ്റ് ഇൻഡീസ് യോഗ്യത നേടിയത്. എന്നാൽ 2023 ൽ ക്വാളിഫയറിൽ പരാജയപ്പെട്ടതോടെ ചരിത്രത്തിലാദ്യമായി ലോകകപ്പിൽ നിന്ന് പുറത്തായി. ഇപ്പോൾ 2027 ലോകകപ്പിലും ക്വാളിഫയർ കളിക്കേണ്ട സാഹചര്യം ടീമിന് മുന്നിലുണ്ട്.
1975, 1979 ലോകകപ്പുകൾ നേടിയ മുൻ മുൻ ചാമ്പ്യന്മാരുടെ ഈ വീഴ്ചയ്ക്ക് കാരണം ദേശീയ ക്രിക്കറ്റിനേക്കാൾ ഫ്രാഞ്ചൈസി ലീഗുകൾക്ക് താരങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നതാണെന്ന വിമർശനം ശക്തമാണ്.









0 comments