സിനിമയിലെ നഷ്ടക്കണക്ക് പുറത്തുവിടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

കൊച്ചി : സിനിമയിലെ നഷ്ടക്കണക്ക് ഇനി പുറത്തുവിടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിന്റേതാണ് തീരുമാനം. യോഗ ശേഷം പ്രസിഡന്റ് ബി രാകേഷ്, സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് കാര്യങ്ങൾ വിശദീകരിച്ചത്. താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് സംഘടന നല്‍കിയ കത്ത് ഉടന്‍ പരിഗണിക്കുമെന്ന് ‘അമ്മ’പുതിയ നേതൃത്വം അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇരുസംഘടനകളും കൂട്ടായി ചര്‍ച്ച ചെയ്ത് പരിഹാരം കാണും.
ഇ–ടിക്കറ്റിങിന്റെ പ്രാരംഭ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഡിജിറ്റൽ സര്‍വകലാശാലയുമായി ചേര്‍ന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നിലവില്‍ 45 മുതല്‍ 50 രൂപ വരെയാണ് ഓണ്‍ലൈന്‍ ടിക്കറ്റിന് അധികമായി നല്‍കേണ്ടി വരുന്നത്. ഈ സാഹചര്യം ഒഴിവാക്കി തീയറ്ററുകാര്‍ക്ക് ഗുണം ലഭിക്കുന്ന തരത്തിലാകും പുതിയ സംവിധാനം. ബുക്ക് മൈ ഷോയിലൂടെയുള്ള ടിക്കറ്റിന്റെ വില കുറയ്ക്കാനും ഇടപെടല്‍ നടത്തും. പുതുമുഖങ്ങളുടെ സിനിമകൾ പ്രമോട്ട് ചെയ്യുമെന്നും നേതൃത്വം അറിയിച്ചു.
യോഗത്തിന് ശേഷം സംഘടനയിലെ അംഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം നടന്നു. അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശ്വേത മേനോനെ അനുമോദിച്ചു.
സിനിമാ മേഖലയെ മികച്ചതാക്കാന്‍ നിര്‍മാതാക്കളുടെ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ശ്വേത മേനോൻ പറഞ്ഞു. പ്രതിഫലത്തെക്കുറിച്ച് ജനറല്‍ ബോഡിക്ക് ശേഷം തീരുമാനം അറിയിക്കാമെന്നും ശ്വേത പറഞ്ഞു.









0 comments