ad
Deshabhimani

print edition പൊതുമേഖലയെ തകർക്കാൻ അനുവദിക്കില്ല: എളമരം കരീം

Elamaram Kareem
വെബ് ഡെസ്ക്

Published on Jun 05, 2026, 12:01 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ‘കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം’ സംബന്ധിച്ച റിപ്പോർട്ട്, കേന്ദ്രത്തിന്റെ നവ-ഉദാരവൽക്കരണ നയങ്ങളുടെ ചുവടുപിടിച്ചാണെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ അടച്ചാക്ഷേപിക്കുന്നതാണ് ഈ റിപ്പോർട്ട്.


1957ലെ ഒന്നാം സർക്കാർ മുതൽ സംസ്ഥാനത്ത് വികസിച്ചുവന്നതാണ് പൊതുമേഖലാ വ്യവസായങ്ങൾ. ഭാരതത്തിലെ ആദ്യ സർക്കാരിന്റെകാലത്ത് ആരംഭിച്ച ‘ഇറക്കുമതി ബദൽ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ്, കേരളത്തിലും പൊതുമേഖലാ സ്ഥാപനങ്ങൾ വികസിച്ചത്. ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന മേഖലയാണിത്. കർഷകർക്കും ദരിദ്രർക്കും ചുരുങ്ങിയ നിരക്കിൽ വൈദ്യുതി നൽകുന്നത് നിർത്തലാക്കാനാണ് നീക്കം.


പാവപ്പെട്ട ജനങ്ങൾക്ക് ചുരുങ്ങിയ വിലയ്‌ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് നിർത്തലാക്കി, കുപ്പിവെള്ളം വിൽക്കുന്ന കമ്പനികളെപോലെ പ്രവർത്തിക്കാനാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. എല്ലാറ്റിനും പരിഹാരം സ്വകാര്യവൽക്കരണം എന്ന മോദിസർക്കാരിന്റെ നയമാണ്, കേരളത്തിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. പൊതുമേഖലയെ തകർക്കുന്ന യുഡിഎഫ് സർക്കാർ നയങ്ങൾക്കെതിരെ, ശക്തമായ പ്രക്ഷോഭത്തിന് സന്നദ്ധമാകാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home