ഹണി റോസിനെതിരെ കേസ് കൊടുക്കുമെന്ന് രാഹുൽ

കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് രാഹുൽ ഈശ്വർ. ചാനൽ ചർച്ചയിൽ പറഞ്ഞകാര്യങ്ങൾ കാണിച്ച് നടി വീണ്ടും കേസ് കൊടുത്തിരിക്കുകയാണ്. വ്യാജപരാതിയുടെ ഇരയാണ് താൻ. കേസിനായി ഏതറ്റം വരെയും പോകും. കേസ് സ്വയം വാദിക്കും. ഇന്നത്തെ നിയമം ഏകപക്ഷീയമാണ്. ആണിന് നിരപരാധിയാണെന്നു പോലും പറയാൻ പറ്റാത്ത അവസ്ഥയാണ്–- രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.








0 comments