ad
Deshabhimani

'ഏത് അന്വേഷണത്തെയും നേരിടും, നിരപരാധിത്വം നിലനിൽക്കും'; ഇ ഡി നീക്കത്തിൽ മുഹമ്മദ് റിയാസ്

P A Muhammad Riyas

പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്ക്

Published on Sep 08, 2026, 05:05 PM | 1 min read

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക്‌ ഇടപാടിൽ ഏത് അന്വേഷണത്തെയും നേരിടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം പി എ മുഹമ്മദ് റിയാസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തുന്ന നീക്കങ്ങൾക്ക് പിന്നിലുള്ള രാഷ്ട്രീയ താൽപര്യങ്ങൾ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ഏതെല്ലാം തിരക്കഥവെച്ച് മുന്നോട്ടുപോകാൻ നോക്കിയാലും ഒരു അന്വേഷണത്തെയും ഭയപ്പെടില്ലെന്നും റിയാസ് പറഞ്ഞു.


'തിരക്കഥയൊക്കെ നന്നായി. പക്ഷേ ഏത് നിലയിലുള്ള അന്വേഷണം നടത്തിയാലും നിരപരാധിത്വം നിലനിൽക്കുമെന്ന് ആത്മവിശ്വാസമുണ്ട്. കാരണം ഒരു തെറ്റും ചെയ്തിട്ടില്ല. ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ പേടിച്ചുപോയി എന്ന് കരുതേണ്ട. ഏതെല്ലാം വിധത്തിൽ വേട്ടയാടാൻ ശ്രമിച്ചാലും ഭയപ്പെടില്ലെന്നും റിയാസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home