Deshabhimani

വനം വന്യജീവി വാരാഘോഷം ഒക്ടോബർ 2 മുതൽ

vanjyajeevi varagosham
വെബ് ഡെസ്ക്

Published on Sep 30, 2025, 08:42 PM | 1 min read

തിരുവനന്തപുരം : വനം വന്യജീവി വാരാഘോഷം ഒക്ടോബർ 2 മുതൽ 8 സംഘടിപ്പിക്കുന്നു. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 3ന് കോഴിക്കോടും സംസ്ഥാനതല സമാപന സമ്മേളനം 9ന് തിരുവനന്തപുരത്തും നടക്കും. എല്ലാ സസ്യജാലങ്ങളും ജന്തുജാലങ്ങളും സംരക്ഷിക്കപ്പെടണമെന്നുള്ള ലക്ഷ്യത്തോടെ 1957 മുതലാണ് എല്ലാ ഒക്ടോബർ മാസവും ആദ്യത്തെ ആഴ്ച വന്യജീവി വാരാഘോഷം ആചരിക്കാൻ ഇന്ത്യൻ ബോർഡ് ഓഫ് വൈൽഡ്ലൈഫ് തീരുമാനിച്ചത്.


വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം. ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ എന്നിവിടങ്ങളിലും പ്രവേശനം സൗജന്യമാണ്. വാരാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home