മൂന്നാറിൽ കടുവ ആക്രമണം: പശുവിന്റെ ജഡവുമായി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

ഇടുക്കി: ഇടുക്കി മൂന്നാറിൽ കടുവ കടിച്ചുകൊന്ന പശുവിന്റെ ജഡവുമായി പ്രതിഷേധിച്ച് നാട്ടുകാർ. മൂന്നാർ റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ പശുവിന്റെ ജഡം എത്തിച്ചായിരുന്നു പ്രതിഷേധം. വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ വഴിയിൽ തടഞ്ഞു.
മൂന്നാർ സ്വദേശി പരമശിവൻ എന്നയാളുടെ പശുവിനെയാണ് കടുവ കടിച്ചുകൊന്നത്. അപ്പർ 7 മലയിൽ ഇന്നലെ മേയാൻവിട്ട പശുവിനെ കടുവ ആക്രമിച്ചു കൊന്നത്. ഇന്ന് രാവിലെയാണ് പ്രദേശത്ത് നിന്ന് പശുവിന്റെ ജഡം കണ്ടെത്തിയത്. പിന്നാലെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
ആക്രമണകാരിയായ കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പശുവിന്റെ ഉടമസ്ഥർക്ക് തക്കതായ ധനസഹായം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മൂന്നാർ മേഖലയിൽ സമീപകാലത്തായി നിരന്തരം കടുവയുടെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പരാതികൾ ഉന്നയിച്ചിട്ടും വനംവകുപ്പ വേണ്ട നടപടികൾ എടുക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.









0 comments