Deshabhimani

പനിച്ചൂടിൽ പൊള്ളി കേരളം; ദിനംപ്രതി എണ്ണം കൂടുന്നു

hospital fever kerala

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 05, 2026, 04:22 PM | 1 min read

തിരുവനന്തപുരം : മരുന്നുക്ഷാമം രൂക്ഷമാകുന്നതിനോടൊപ്പം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കുത്തനെ ഉയരുന്നു. ഒരുദിവസംമാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 4017 പേരാണ് ചികിത്സ തേടിയത്. 100 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. 35 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 24 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. ഇൻഫ്ലുവൻസ രോഗികളുടെ എണ്ണത്തിൽ ദിവസേന ഇരട്ടിയിലധികം വർധനയാണ്‌ രേഖപ്പെടുത്തുന്നത്‌.


ഈ മാസം ആരംഭിച്ച് അഞ്ചുദിവസം മാത്രം പിന്നിടുമ്പോൾ മാത്രം 26583 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. 173 പേർക്ക് ഡെങ്കിപ്പനിയും ഏഴ് പേർക്ക് ചിക്കുൻ ​ഗുനിയയും സ്ഥിരീകരിച്ചു. ഒരാൾ ഡെങ്കി ബാധിച്ച് മരിച്ചു. 33 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 169 പേർക്കാണ് ഏഴുദിവസത്തിനിടെ ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്.


പകർച്ചപ്പനി വ്യാപനം ഗുരുതരമായി തുടരുമ്പോഴും ആരോഗ്യവകുപ്പിന്റെ പ്രതിരോധ നടപടികൾ എങ്ങുമെത്തുന്നില്ല. കഴിഞ്ഞവർഷത്തേക്കാൾ, രോഗികളുടെ എണ്ണത്തിലെ വർധന ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുമ്പോഴും പനി കൂടിയിട്ടില്ലെന്നാണ്‌ മന്ത്രി കെ മുരളീധരൻ പറയുന്നത്‌. അഞ്ചാംപനി ബാധിച്ചവരുടെ എണ്ണത്തിലും കഴിഞ്ഞവർഷത്തെക്കാൾ പത്തിരട്ടി വർധനവാണുണ്ടായത്. ഇ‍ൗ വർഷം 477 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചതെങ്കിൽ കഴിഞ്ഞവർഷം 37 പേർക്കായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home