print edition കാട്ടാന ആക്രമണം കലക്ടറുടെ ഉത്തരവിന് ന്യായീകരണം; കൈയൊഴിഞ്ഞ് വനംമന്ത്രി

ഇടുക്കി : കാട്ടാന ആക്രമണം പെട്ടെന്ന് പരിഹരിക്കാവുന്നതല്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍. വന്യജീവികളുടെ സഞ്ചാരത്തിന് മനുഷ്യര്‍ തടസ്സമാകരുതെന്ന കലക്ടറുടെ ഉത്തരവിനെയും മന്ത്രി ന്യായീകരിച്ചു. ചിന്നക്കനാലിൽ ആനത്താരകൾ തടഞ്ഞുള്ള അനധികൃത വൈദ്യുതി വേലികളാണ് പൊളിച്ചുമാറ്റുന്നത്. ആനത്താരയില്‍ വൻകിട റിസോര്‍ട്ടുകളുണ്ട്. എന്നാൽ കൃഷിയിടങ്ങളിൽ കർഷകർ നിർമിച്ചവേലികളും ചുറ്റുമതിലുകളും പൊളിച്ചുനീക്കി വനവിസ്‌തൃതി കൂട്ടാനുള്ള നീക്കത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ മന്ത്രിക്ക് മറുപടിയുണ്ടായില്ല.
വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലെ പ്രതിയായ ടോം ജോസഫിന് തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലെ കെയ്‍സ് ബോര്‍ഡ് ഡയറക്ടറായി നിയമനം നല്‍കിയ ചോദ്യത്തിൽ, റിപ്പോര്‍ട്ടര്‍ ചാനല്‍ അദ്ദേഹത്തിന് വിദ്യാഭ്യാസ മേഖലയിലെ മികവിന് അവാര്‍ഡ് കൊടുത്തത് കണ്ടിട്ടാണ് നിയമനം നല്‍കിയതെന്നായിരുന്നു പ്രതികരണം. ഇങ്ങനെയൊരു ഭൂതകാലം ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും പരിഹസിച്ചു.










0 comments