കോതമംഗലത്ത്‌ ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം- VIDEO

kothamangalam wild elephant.png

ആനകൾ ഉൾക്കാട്ടിലേക്ക് മടങ്ങുന്നു

avatar
ജോഷി അറയ്ക്കൽ

Published on Aug 19, 2025, 06:07 PM | 1 min read

കോതമംഗലം: കോതമംഗലത്ത്‌ ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം. പുന്നേക്കാട് -തട്ടേക്കാട് റോഡിനു സമീപം കളപ്പാറ തെക്കുമ്മേൽ ഭാഗത്തെ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ മണിക്കൂറുകൾക്കുശേഷമാണ്‌ സ്ഥലത്ത്‌ നിന്ന്‌ തുരത്തിയത്‌.

മൂന്ന് ആനകളാണ്‌ കോതമംഗലത്തെ ജനവാസമേഖലയിലെത്തിയത്‌. ചൊവ്വ വൈകിട്ട് മൂന്നിന് വനപാലകരും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്നാണ്‌ പടക്കം പൊട്ടിച്ചും, പാട്ട കൊട്ടിയും ഉൾവനത്തിലേക്ക് ആനകളെ തുരത്തിയത്‌. തട്ടേക്കാട് വനാന്തരത്തിൽ ആനത്താരകൾ അടഞ്ഞതുമൂലം ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം എത്തുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Home