വാൽപ്പാറയിൽ കാട്ടാനയാക്രമണം; വയോധികയ്ക്ക് പരിക്ക്

വാൽപ്പാറ : തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വയോധികയ്ക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളിയായ അന്നലക്ഷ്മിക്കാണ് പരിക്കേറ്റത്. ഇടിആർ എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം.ലയത്തിനു സമീപം ആനയെത്തിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ അന്നലക്ഷ്മിയെ ആന ആക്രമിക്കുകയായിരുന്നു. ഇവരുടെ കാലിനും ഇടുപ്പെല്ലിനും പരിക്കേറ്റിട്ടുണ്ട്.








0 comments