ad
Deshabhimani

വന്യമൃഗശല്യം: കോതമംഗലത്തെ പ്രത്യേക സോണായി കണ്ട്‌ തുടർനടപടി- മന്ത്രി

Tiger in panamaram wayanad
വെബ് ഡെസ്ക്

Published on Jan 28, 2026, 05:26 PM | 3 min read

കോതമംഗലം : വന്യമൃഗശല്യം നേരിടുന്ന കോതമംഗലത്തെ പ്രത്യേക സോണായി കണ്ട് അടിയന്തരമായി തുടർനടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം ജനങ്ങൾ വന്യമൃഗ ശല്യംകൊണ്ട്‌ നേരിടുന്ന ജീവിതദുരിതങ്ങളാണ്‌ ഒന്പതര വർഷത്തിനിടെ ഏറ്റവുമധികം തവണ നിയമസഭയിൽ ഉന്നയിച്ചതെന്ന്‌ സബ്മിഷന് ആമുഖമായി എംഎൽഎ പറഞ്ഞു.


​കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന,- കോട്ടപ്പടി പഞ്ചായത്തുകളെയും, പെരുമ്പാവൂർ മണ്ഡലത്തിലെ വേങ്ങൂർ പഞ്ചായത്തിലെയും വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള 30 കി.മീ തൂക്കുവേലിയുടെ നിർമ്മാണം വേഗത്തിലും കാര്യക്ഷമമായും പൂർത്തീകരിക്കണമെന്നും വേലി കടന്നു പോകുന്ന പ്രദേശങ്ങളിൽ ആവശ്യമായ വീതിയിൽ മരങ്ങൾ പൂർണമായും മുറിച്ചു മാറ്റണമെന്നും വന്യമൃഗശല്യം രൂക്ഷമായ മണ്ഡലത്തിലെ കൂടുതൽ പ്രദേശങ്ങളിൽ കിടങ്ങു നിർമിക്കണമെന്നും നാശനഷ്ടങ്ങൾക്ക് സമകോതമംഗലം : വന്യമൃഗശല്യം നേരിടുന്ന കോതമംഗലത്തെ പ്രത്യേക സോണായി കണ്ട് അടിയന്തരമായി തുടർനടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം ജനങ്ങൾ വന്യമൃഗ ശല്യംകൊണ്ട്‌ നേരിടുന്ന ജീവിതദുരിതങ്ങളാണ്‌ ഒന്പതര വർഷത്തിനിടെ ഏറ്റവുമധികം തവണ നിയമസഭയിൽ ഉന്നയിച്ചതെന്ന്‌ സബ്മിഷന് ആമുഖമായി എംഎൽഎ പറഞ്ഞു.


​കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന,- കോട്ടപ്പടി പഞ്ചായത്തുകളെയും, പെരുമ്പാവൂർ മണ്ഡലത്തിലെ വേങ്ങൂർ പഞ്ചായത്തിലെയും വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള 30 കി.മീ തൂക്കുവേലിയുടെ നിർമ്മാണം വേഗത്തിലും കാര്യക്ഷമമായും പൂർത്തീകരിക്കണമെന്നും വേലി കടന്നു പോകുന്ന പ്രദേശങ്ങളിൽ ആവശ്യമായ വീതിയിൽ മരങ്ങൾ പൂർണമായും മുറിച്ചു മാറ്റണമെന്നും വന്യമൃഗശല്യം രൂക്ഷമായ മണ്ഡലത്തിലെ കൂടുതൽ പ്രദേശങ്ങളിൽ കിടങ്ങു നിർമിക്കണമെന്നും നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളായി മുഖ്യവനപാലകൻ ചർച്ചചെയ്ത് നിർദേശങ്ങൾ പരിശോധിച്ച്‌ അടിയന്തരമായി നടപ്പാക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വേട്ടാമ്പാറ മുതൽ വാവേലി വരെ കേരള പൊലീസ് ഹൗസിങ് ആൻഡ്‌ കൺസ്ട്രക്ഷൻ കോർപ്പറേഷൻ തയ്യാറാക്കിയ അടങ്കൽ പ്രകാരമുള്ള ജോലികൾ അവരുടെ മേൽ നോട്ടത്തിൽ കാര്യക്ഷമമായി പുരോഗമിക്കുകയാണ്‌.


സോളാർ തൂക്കുവേലിക്ക്‌ ഭീഷണിയായി നിൽക്കുന്ന അക്കേഷ്യ ഉൾപ്പെടെ 9000 മൃദുമരങ്ങളിൽ 3344 എണ്ണം ലേലത്തിൽ വിറ്റുപോയി. ബാക്കി മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.യബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളായി മുഖ്യവനപാലകൻ ചർച്ചചെയ്ത് നിർദേശങ്ങൾ പരിശോധിച്ച്‌ അടിയന്തരമായി നടപ്പാക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.കോതമംഗലം : വന്യമൃഗശല്യം നേരിടുന്ന കോതമംഗലത്തെ പ്രത്യേക സോണായി കണ്ട് അടിയന്തരമായി തുടർനടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം ജനങ്ങൾ വന്യമൃഗ ശല്യംകൊണ്ട്‌ നേരിടുന്ന ജീവിതദുരിതങ്ങളാണ്‌ ഒന്പതര വർഷത്തിനിടെ ഏറ്റവുമധികം തവണ നിയമസഭയിൽ ഉന്നയിച്ചതെന്ന്‌ സബ്മിഷന് ആമുഖമായി എംഎൽഎ പറഞ്ഞു.


​കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന,- കോട്ടപ്പടി പഞ്ചായത്തുകളെയും, പെരുമ്പാവൂർ മണ്ഡലത്തിലെ വേങ്ങൂർ പഞ്ചായത്തിലെയും വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള 30 കി.മീ തൂക്കുവേലിയുടെ നിർമ്മാണം വേഗത്തിലും കാര്യക്ഷമമായും പൂർത്തീകരിക്കണമെന്നും വേലി കടന്നു പോകുന്ന പ്രദേശങ്ങളിൽ ആവശ്യമായ വീതിയിൽ മരങ്ങൾ പൂർണമായും മുറിച്ചു മാറ്റണമെന്നും വന്യമൃഗശല്യം രൂക്ഷമായ മണ്ഡലത്തിലെ കൂടുതൽ പ്രദേശങ്ങളിൽ കിടങ്ങു നിർമിക്കണമെന്നും നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളായി മുഖ്യവനപാലകൻ ചർച്ചചെയ്ത് നിർദേശങ്ങൾ പരിശോധിച്ച്‌ അടിയന്തരമായി നടപ്പാക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വേട്ടാമ്പാറ മുതൽ വാവേലി വരെ കേരള പൊലീസ് ഹൗസിങ് ആൻഡ്‌ കൺസ്ട്രക്ഷൻ കോർപ്പറേഷൻ തയ്യാറാക്കിയ അടങ്കൽ പ്രകാരമുള്ള ജോലികൾ അവരുടെ മേൽ നോട്ടത്തിൽ കാര്യക്ഷമമായി പുരോഗമിക്കുകയാണ്‌.


സോളാർ തൂക്കുവേലിക്ക്‌ ഭീഷണിയായി നിൽക്കുന്ന അക്കേഷ്യ ഉൾപ്പെടെ 9000 മൃദുമരങ്ങളിൽ 3344 എണ്ണം ലേലത്തിൽ വിറ്റുപോയി. ബാക്കി മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വേട്ടാമ്പാറ മുതൽ വാവേലി വരെ കേരള പൊലീസ് ഹൗസിങ് ആൻഡ്‌ കൺസ്ട്രക്ഷൻ കോർപ്പറേഷൻ തയ്യാറാക്കിയ അടങ്കൽ പ്രകാരമുള്ള ജോലികൾ അവരുടെ മേൽ നോട്ടത്തിൽ കാര്യക്ഷമമായി പുരോഗമിക്കുകയാണ്‌.


സോളാർ തൂക്കുവേലിക്ക്‌ ഭീഷണിയായി നിൽക്കുന്ന അക്കേഷ്യ ഉൾപ്പെടെ 9000 മൃദുമരങ്ങളിൽ 3344 എണ്ണം ലേലത്തിൽ വിറ്റുപോയി. ബാക്കി മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടി അതിവേഗം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home