കോട്ടയം ചങ്ങനാശേരിയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ARREST
വെബ് ഡെസ്ക്

Published on Apr 28, 2025, 10:04 AM | 1 min read

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടിൽ മല്ലിക (36) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്


ഇന്ന് പുലർച്ചെ ആറുമണിയോടുകൂടി വീടിനുള്ളിലെ മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനീഷ് തന്നെയാണ് മല്ലിക മരിച്ചു കിടക്കുന്ന വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.


മല്ലികയുടെ വലത് തോൾഭാഗത്ത് രക്തം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് പോലീസിന് സംശയം തോന്നിയത്. സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുന്ന ആളാണ് അനീഷ് എന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് മുൻപ് മല്ലിക പോലീസിൽ പരാതിയും നൽകിയിരുന്നു. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home