ad
Deshabhimani

മാത്യു കുഴൽനാടൻ എന്തേ കോടതിയിൽ പോയില്ല; ആരോപണം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ: എം സ്വരാജ്

M Swaraj.jpg
വെബ് ഡെസ്ക്

Published on Apr 07, 2026, 02:54 PM | 1 min read

കൊച്ചി: എല്ലാറ്റിനും കോടതിയിൽ പോകുന്ന മാത്യു കുഴൽനാടൻ എന്തേ ഇത്തവണ കോടതിയിൽ പോകാത്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം എം സ്വരാജ്. 2018ലെ പ്രളയം മനുഷ്യനിർമിതമാണെന്നും ഇതിനു പിന്നിൽ അഴിമതിയാണെന്നും പറയുന്ന കുഴൽനാടൻ കോടതിയിൽ പോകത്തത് കോടതിയിൽ പോയി മതിയായതിനാലാണ്.


ഒരോ തവണ പോയപ്പോഴും കനത്ത പ്രഹരം കിട്ടി. കോടതിയിൽ നിന്നും പ്രഹരം ഏറ്റുവാങ്ങാൻ പ്രതിപക്ഷ നേതാവും ഒപ്പമുണ്ടെന്ന് അദ്ദേഹത്തിന് ആശ്വസിക്കാം. പ്രളയം കോടതി വിശദമായി പരിശോധിച്ച വിഷയമാണ്. 2018 മുതൽ 2020വരെ ഈ പരാതി കോടതിക്ക് മുന്നിൽ വന്നു. കോൺ​ഗ്രസും ആർഎസ്എസും കൈ കോർത്താണ് കോടതിയിൽ പോയത്. കോടതിയിൽ തോറ്റ് നാണം കെട്ട കേസാണ് വീണ്ടും കൊണ്ടു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്ന വേളയിൽ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ട് നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


വിഷയത്തിൽ പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വിഷയത്തെപ്പറ്റി നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ മാത്യു കുഴൽനാടൻ ഈ വിഷയങ്ങളൊന്നും ഉന്നയിച്ചില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരം ആരോപണങ്ങളുമായി എത്തിയതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.


മാത്യു കുഴൽനാടന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് മാത്യു ടി തോമസും പറഞ്ഞു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. കേരളത്തിലുള്ള ജനങ്ങൾ ഇവയെല്ലാം തള്ളിക്കളയുമെന്ന പൂർണ ബോധ്യമുണ്ട്. സെൻട്രൽ വാട്ടർ കമീഷനും ചെന്നൈ ഐഐടിയിലെ സാങ്കേതിക വിദ​ഗ്ധരും പ്രളയം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്.


പൂർണമായും അതിതീവ്രമഴ കാരണമുണ്ടായ മഴയാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സ്പിൽവേയുടെ എല്ലാ ഷട്ടറുകളും തുറന്നിരുന്നു. ഷട്ടർ തുറന്നില്ല എന്ന ആരോപണം തെറ്റാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം കള്ളങ്ങൾ പറയുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. കോടതിയെ ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും താക്കീത് നൽകി വിട്ടതാണ്. വീണ്ടും ബുദ്ധിമുട്ടിക്കാനായി വന്നിരിക്കുകയാണ് കുഴൽനാടൻ എന്നും മാത്യു ടി തോമസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home