ad
Deshabhimani

print edition മന്ത്രി സംസാരിക്കുമ്പോൾ സത്യസന്ധമാകണം: കെ കെ ശൈലജ

K K Shailaja
വെബ് ഡെസ്ക്

Published on Jun 13, 2026, 12:21 AM | 1 min read

കോട്ടയം : രോഗത്തെക്കുറിച്ച്‌ ജനങ്ങളോട്‌ സംസാരിക്കുമ്പോൾ ശാസ്‌ത്രീയമായും സത്യസന്ധമായും പറയണമെന്ന്‌ മുൻമന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപാ രോഗബാധ സംബന്ധിച്ച മന്ത്രി കെ മുരളീധരന്റെ പ്രസ്‌താവനകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു ശൈലജ.


പറയുമ്പോൾ ആധികാരികമായി പറയണം. കോവിഡ്‌ വൈറസ്‌ എന്താണെന്നും നിപാ വൈറസ്‌ എന്താണെന്നും മനസ്സിലാക്കണം. അതിനെ നേരിടാൻ ഒന്നിച്ചുനിൽക്കണം. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതിനെല്ലാം കടകവിരുദ്ധമായാണ്‌ യുഡിഎഫ്‌ പ്രവർത്തിക്കുന്നത്‌. ശബരിമല സ്വർണക്കേസിലെ പ്രതികളുടെ വക്കീലിനെ ഗവൺമെന്റ്‌ പ്ലീഡറാക്കിയതിനെക്കുറിച്ച്‌ എന്താണ്‌ സർക്കാരിന്‌ പറയാനുള്ളതെന്നും കെ കെ ശൈലജ ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home