ad
Deshabhimani

print edition വലയിൽ കുടുങ്ങിയ തിമിംഗില സ്രാവിനെ രക്ഷിച്ചു

whale
വെബ് ഡെസ്ക്

Published on Dec 10, 2025, 02:59 AM | 1 min read


കൊല്ലം

പരവൂർ തീരത്ത് കന്പവലയിൽ കുടുങ്ങിയ കുട്ടിത്തിമിംഗില സ്രാവിനെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ കടലിലേക്ക്‌ വിട്ടു. ചൊവ്വ രാവിലെ ഏഴിന്‌ പരവൂർ ബീച്ചിനു സമീപമായിരുന്നു സംഭവം. സേവ് ദ വെയിൽ ഷാർക്‌ ക്യാമ്പയിന്റെ ഭാഗമായി വനംവകുപ്പ്, തീരസംരക്ഷണ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ ഇടപെടലിലാണ്‌ തിമിംഗില സ്രാവിനെ രക്ഷപ്പെടുത്തിയത്‌. വിദേശ വിനോദസഞ്ചാരികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നാലുമീറ്റർ നീളമുള്ള തിമിംഗില സ്രാവിനെ നാലുമണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് രക്ഷിക്കാനായത്. വംശനാശ ഭീഷണി നേരിടുന്നവയാണ്‌ തിമിംഗില സ്രാവുകൾ.


ദേശാടനപ്രിയരായ വെള്ളുടുമ്പൻ സ്രാവ്, പുള്ളിസ്രാവ് എന്നീ പേരുകളിൽ അറിയപ്പെടുന്ന തിമിംഗില സ്രാവുകൾ (Rhincodon typus)പ്രജനന ദേശാടനക്കാലമായ നവംബർ മുതൽ മാർച്ച്‌ വരെ ഗുജറാത്ത്‌, മഹാരാഷ്ട്ര തീരത്തുനിന്ന്‌ കേരളത്തിലേക്കും പിന്നീട്‌ ലക്ഷദ്വീപിലേക്കും പോകുന്നത്‌ സാധാരണയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home