ad
Deshabhimani

print edition ഉ‍ൗർജ–രാസവള പ്രതിസന്ധി: രാജ്യം ക്ഷാമക്കടലിൽ

rasavalam

പ്രതീകാത്മക ചിത്രം

avatar
എം പ്രശാന്ത്‌

Published on May 20, 2026, 12:00 AM | 1 min read

ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷം നീണ്ടാൽ കടുത്ത ഉ‍ൗർജ പ്രതിസന്ധിയിലേക്കും രാസവള ക്ഷാമത്തിലേക്കും ഇന്ത്യ തള്ളപ്പെടും. ര‍ൂപയുടെ വിലയിടിവും ഇറക്കുമതി ചെലവിലെ കുതിച്ചുചാട്ടവും വിദേശനാണ്യ ശേഖരത്തിൽ വേഗത്തിലുണ്ടാകുന്ന ഇടിവുമെല്ലാം സൃഷ്‌ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കൊപ്പമാണിതും. രാസവള ക്ഷാമം ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയ്‌ക്ക് തിരിച്ചടിയാകും. കേന്ദ്രസർക്കാരിന്റെ അന്ധമായ യുഎസ്‌ വിധേയത്വവും തെറ്റായ സാമ്പത്തികനയവും പ്രതിസന്ധി രൂക്ഷമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചെലവുചുരുക്കൽ ആഹ്വാനം ദുരന്തസൂചനയാണ്‌.


പശ്‌ചിമേഷ്യൻ സംഘർഷം തുടങ്ങിയതോടെ ഇന്ത്യയുടെ ക്രൂഡോയിൽ ശേഖരം 15 ശതമാനം ഇടിഞ്ഞു. 10.7 കോടി ബാരലായിരുന്ന ക്രൂഡ്‌ ശേഖരം 9.1 കോടി ബാരലായി. 50 ലക്ഷം ബാരൽ ക്രൂഡോയിലാണ്‌ ഇന്ത്യയുടെ പ്രതിദിന ആവശ്യം. നിലവിലെ കരുതൽ ശേഖരം 18 ദിവസത്തേക്ക്‌ മാത്രം. റഷ്യയിൽനിന്നും യുഎസിൽ നിന്നും വൻതോതിൽ ക്രൂഡോയിൽ ഇറക്കുമതി സാധ്യമായില്ലെങ്കിൽ ക്ഷാമം രൂക്ഷമാകും.


എൽപിജിയുടെയും പ്രകൃതി വാതകത്തിന്റെയും കാര്യത്തിലും സാഹചര്യം സമാനം. ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ ഹോർമുസിലൂടെയാണ്‌ ഇന്ത്യക്കാവശ്യമായ പ്രകൃതിവാതകത്തിന്റെ 30 ശതമാനവും എൽപിജിയുടെ 54 ശതമാനവുമെത്തുന്നത്‌. ഇതിലെ ഇടിവ്‌ മറ്റ്‌ സ്രോതസ്സുകളിൽനിന്ന്‌ പെട്ടെന്ന്‌ നികത്താനാവില്ല.


രാസവള ലഭ്യതയിലും സമാനമാണ്‌ സ്ഥിതി. റഷ്യ–യുക്രയ്‌ൻ സംഘർഷഘട്ടത്തിൽ തന്നെ ആഗോളതലത്തിൽ രാസവളത്തിന്റെ വില ഉയർന്നിരുന്നു. ഇപ്പോൾ പശ്‌ചിമേഷ്യൻ സംഘർഷവും വില കുതിക്കാനിടയാക്കി. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന രാസവളത്തിന്റെ 36 ശതമാനവും എത്തിയിരുന്നത്‌ സ‍ൗദിയും ഒമാനും അടക്കമുള്ള ഗൾഫ്‌ രാജ്യങ്ങളിൽ നിന്നാണ്‌. ഹോർമുസ്‌ അടഞ്ഞതോടെ ഗൾഫിൽ നിന്നുള്ള രാസവളം വരവ്‌ പൂർണമായി നിലച്ചു. ബദൽ സ്രോതസ്സ്‌ കണ്ടെത്താൻ കേന്ദ്രസർക്കാരിന്‌ കഴിഞ്ഞിട്ടുമില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home