print edition തുരങ്കപാത റിപ്പോർട്ട് വൈകൽ; താൻ വിദഗ്ധസമിതി അംഗമല്ലെന്ന് മന്ത്രി ബഷീർ

കൽപ്പറ്റ : തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതികൾ റിപ്പോർട്ട് സമർപ്പിക്കാത്തത് എന്താണെന്ന് അറിയില്ലെന്ന് മന്ത്രി പി കെ ബഷീർ. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘താൻ സമിതി അംഗമല്ലെന്നായിരുന്നു’ മറുപടി. കള്ളാടി മണ്ണിടിച്ചിലിന്റെ പേരിൽ തുരങ്കപാത നിർമാണം നിർത്തിയിട്ട് നൂറുദിനം പിന്നിട്ടു.
ഒരുമാസത്തിനകം വിദഗ്‌ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുമെന്നും അതിനുശേഷം നിർമാണം പുനരാരംഭിക്കുമെന്നായിരുന്നു മണ്ണിടിഞ്ഞപ്പോൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പറഞ്ഞത്.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിംലീഗ് നിർമിക്കുന്ന രണ്ടാംഘട്ട വീടുകൾ ഡിസംബറിൽ ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും കൽപ്പറ്റ തൃക്കൈപ്പറ്റയിൽ പി കെ ബഷീറും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി എം എ സലാമും പറഞ്ഞു.









0 comments