ad
Deshabhimani

print edition ആദ്യവെടി മുഴങ്ങി; തുറന്നു വികസന കവാടം

Wayanad Tunnel Road CM.jpg

തുരങ്ക പാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ചോൺ കർമത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി എ മുഹമ്മദ് 
റിയാസ്, ലിന്റോ ജോസഫ് എംഎൽഎ എന്നിവർ 
തുരങ്കമുഖത്തിനു സമീപം

avatar
സുജിത്‌ ബേബി

Published on Mar 07, 2026, 12:00 AM | 1 min read

കോഴിക്കോട്‌: 2026 മാർച്ച്‌ ആറ്‌, പകൽ 12. 08. ഇ‍ൗ നിമിഷം ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. മലയോരജനതയുടെ ചിരകാല സ്വപ്‌നമായ തുരങ്കപാതയുടെ കവാടത്തിൽ പ്രതീക്ഷയുടെ വെടിമുഴങ്ങി. ആനക്കാംപൊയിൽ മറിപ്പുഴയിൽ നാടിനെ സാക്ഷിനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാത നിർമാണത്തിന്റെ ഭാഗമായുള്ള ആദ്യ ബ്ലാസ്റ്റിങ്‌ ഉദ്‌ഘാടനംചെയ്‌തു.


Wayanad Tunnel Road.jpgആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്ക പാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിങ് 
നടന്നപ്പോൾ


കോഴിക്കോട്‌–വയനാട്‌ തുരങ്കപാത നിർമാണത്തിന്റെ ഭാഗമായുള്ള പാറ തുരക്കലിന്‌ ഇതോടെ തുടക്കമായി. 250 മീറ്റർ അകലെ ഒരുക്കിയ വേദിയിൽ മുഖ്യമന്ത്രി സ്വിച്ചമർത്തിയപ്പോൾ തുരങ്കമുഖത്തെ പാറക്കല്ലുകൾ ആർച്ച്‌ ആകൃതിയിൽ പൊട്ടിയടർന്നു. പാറ തുരക്കലിന്‌ കരാറെടുത്ത കമ്പനി ദിലിപ്‌ ബിഡ്‌കോൺ വരുംദിവസങ്ങളിൽ നിയന്ത്രിത സ്‌ഫോടനങ്ങൾ നടത്തും. ധൻബാദിലെ സിഎസ്‌ഐആർ കമ്പനിയുടെ മേൽനോട്ടത്തിലാണ്‌ പാറപൊട്ടിക്കലും തുരക്കലും. 2025 ആഗസ്‌ത്‌ 31ന്‌ മുഖ്യമന്ത്രി കല്ലിട്ട പദ്ധതി നാലുവർഷത്തിനകം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. കിഫ്‌ബി ഫണ്ടുപയോഗിച്ച്‌ 2134 കോടി രൂപ ചെലവിലാണ്‌ 8.735 കിലോമീറ്റർ നീളമുള്ള തുരങ്കപാതയുടെ നിർമാണം. 8.11 കിലോമീറ്റർ തുരങ്കമാണ്‌.


ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനായി. ലിന്റോ ജോസഫ്‌ എംഎൽഎ സ്വാഗതവും നോഡൽ ഓഫീസർ വി കെ ഹാഷിം നന്ദിയും പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രൻ, താമരശേരി രൂപതാ ബിഷപ്‌ മാർ റമിജിയോസ്‌ ഇഞ്ചനാനിയിൽ തുടങ്ങിയവർ ചടങ്ങിനെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home