ad
Deshabhimani

print edition മുണ്ടക്കൈ ട‍ൗൺഷിപ്: 
61 വീട്‌ കൈമാറി

Wayanad Township 2.jpg
വെബ് ഡെസ്ക്

Published on May 06, 2026, 12:00 AM | 1 min read

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ച ട‍ൗൺഷിപ്പിൽ അവസാനഘട്ട ഗുണമേന്മാ പരിശോധന പൂർത്തിയാക്കി 61 വീട്‌ താമസത്തിന്‌ കൈമാറി. ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ 15 വീടുകൾകൂടി ചൊവ്വാഴ്ച കൈമാറി.


ഒന്നാംഘട്ടത്തിൽ കൈമാറാനുള്ള 178 വീട്ടിലും കുടിവെള്ളവും മലിനജല സംസ്‌കരണ സംവിധാനവും വൈദ്യുതിയും ഉറപ്പാക്കി അവസാനഘട്ട ഗുണമേന്മാ പരിശോധന പുരോഗമിക്കുകയാണ്‌. നിലമൊരുക്കുന്നതുമുതൽ 58 ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയാണ്‌ കരാറുകാരായ ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയും സർക്കാർ ഏജൻസിയായ കിഫ്‌കോണും ഗുണഭോക്താക്കളെ ഉൾപ്പെടുത്തി അവസാന മൂന്ന്‌ പരിശോധന നടത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home