ad
Deshabhimani

നൽകുന്നത്‌ മരിയനാട് എസ്റ്റേറ്റ് ഭൂമി

വയനാട്ടിലെ ഭൂപ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകുന്നു ; 3000 പട്ടികവർഗ 
കുടുംബങ്ങൾക്കുകൂടി ഭൂമി

wayanad pattayam
വെബ് ഡെസ്ക്

Published on Jul 02, 2025, 03:21 AM | 1 min read


തിരുവനന്തപുരം

വയനാട്‌ ജില്ലയിലെ 3000ത്തോളം ഭൂരഹിത പട്ടികവർഗക്കാർക്ക്‌ സുൽത്താൻ ബത്തേരി മരിയനാട് എസ്റ്റേറ്റ് ഭൂമി ഉടൻ പതിച്ചു നൽകുന്നു. എസ്റ്റേറ്റിലെ തൊഴിലാളികൾക്ക്‌ നഷ്‌ടപരിഹാരം നൽകാൻ സർക്കാർ അഞ്ചു കോടി രൂപ അനുവദിച്ചതായും മന്ത്രി ഒ ആർ കേളു അറിയിച്ചു.


ഭൂരഹിത പട്ടികവർഗക്കാരുടെ പുനരധിവാസത്തിന്‌ വയനാട്ടിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ഭൂമിയാണിത്‌. സംസ്ഥാന വനംവികസന കോർപറേഷന്റെ കാപ്പിത്തോട്ടമായിരുന്ന മരിയനാട് എസ്റ്റേറ്റിൽ 233 ഹെക്‌ടർ ഭൂമിയിൽ 135 ഹെക്‌ടറിന് വനാവകാശ നിയമപ്രകാരം 349 കുടുംബങ്ങൾക്ക് കൈവശരേഖ നൽകിയിരുന്നു.


നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് എസ്റ്റേറ്റിലെ തൊഴിലാളികൾ സമരത്തിലായിരുന്നതിനാൽ ബാക്കി സ്ഥലം കൈമാറാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും തിട്ടപ്പെടുത്തി സർക്കാരിന്‌ നിർദേശം സമർപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ അഞ്ച്‌, 10 തീയതികളിൽ മന്ത്രി ഒ ആർ കേളു തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. 141 തൊഴിലാളികളാണ് എസ്റ്റേറ്റിലുള്ളത്. ജില്ലയിൽ ഭൂമിക്കായി അപേക്ഷിച്ച കുടുംബങ്ങളിൽ 3000 പേർക്കെങ്കിലും ഭൂമി അടിസ്ഥാന സൗകര്യങ്ങളോടെ നൽകാനാകും. ഇതിനായി ഗുണഭോക്തൃ സംഘടനകളുടെ യോഗം വിളിക്കും.


കഴിഞ്ഞ ഒമ്പതു വർഷത്തിൽ 9162 പട്ടികവർഗ കുടുംബങ്ങൾക്ക് 8680.64 ഏക്കർ ഭൂമിയാണ്‌ എൽഡിഎഫ്‌ സർക്കാർ കൈമാറിയത്‌. തിരുവനന്തപുരം ജില്ലയിൽ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കി. കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളിലും ഈ ലക്ഷ്യത്തിലേക്ക്‌ അടുക്കുക
യാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home